വാടാനപ്പള്ളി: വാടാനപ്പള്ളി അമ്പലനടയിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. പുതുക്കുളം പടിഞ്ഞാറ് തേവക്കാട്ടിൽ ബാബു(59)വിനാണ് വെട്ടേറ്റത്. കഴുത്തിലും നെഞ്ചിലും പരിക്കേറ്റയാളെ വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ആദ്യം തൃശ്ശൂർ ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം.