ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അറ്റൻഡർ തസ്തികയിൽ നിന്നും വിരമിക്കുന്നവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി. അറ്റൻഡർ വിരമിക്കുന്ന എൻ മണികണ്ഠൻ, യു.ഡി ക്ലർക്ക് തസ്തികയിൽ നിന്നും വിരമിക്കുന്ന കെ.വി പ്രകാശൻ, സീനിയർ ഗ്രേഡ് ഡ്രൈവർ പി ഷാജി, ആനക്കാരൻ തസ്തികയിൽ നിന്നും വിരമിക്കുന്ന സി രാമൻ എന്നീ യൂണിയൻ അംഗങ്ങൾക്കാണ് യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് സമ്മേളനം സി.പി.എം ജില്ലാ കമ്മറ്റി അംഗം ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന ജീവനക്കാർക്ക് ഉപഹാരം നൽകി പൊന്നാട അണിയിച്ചു. എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് രമേശൻ കരുമത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി മനോജ്, യു.ഡി ക്ലർക്ക് സി രാജൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഇ.കെ നാരായണൻ ഉണ്ണി സ്വാഗതവും, യൂണിയൻ വൈസ് പ്രസിഡന്റ് ഏലംകുളം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.