പുന്നയൂർ: എസ്.എസ്.എഫ് മന്ദലാംകുന്ന് യൂണിറ്റ് സ്ഥാപക ദിനം ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് നഈം പതാക ഉയർത്തി. അബ്ദുൽ ഗഫൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അനസ് മുഈനി ഉത്ഘാടനം ചെയ്തു. എസ്.എസ് എഫ് ജനറൽ സെക്രട്ടറി നൗസിൽ തെക്കാത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് മുഹമ്മദ് റഹാൻ, മുഹമ്മദ് നാസിം, സെക്രട്ടറി റൈഹാൻ അറക്കൽ, എസ്.വൈ.എസ് ജനറൽ സെക്രട്ടറി ഷാഹിദ്, കേരള മുസ്ലിം ജമാഅത്ത് ട്രഷറർ ഷമീർ, ഷുക്കൂർ കരിയാടൻ എന്നിവർ നേതൃത്വം നൽകി. എസ്.എസ്.എഫ് ട്രഷറർ ഹംബൽ നന്ദി പറഞ്ഞു.