ചാവക്കാട്: കാശ്മീർ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തിരുവത്ര പുത്തൻ കടപ്പുറം കലാസാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ചു. ചാവക്കാട് നഗരസഭ മുൻ കൗൺസിലർ നാസർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ അംഗങ്ങളായ സൈനുദ്ദീൻ സിംഫണി, യൂസഫ് എന്നിവർ സംസാരിച്ചു. 28ാം വാർഡ് കൗൺസിലർ അസ്മത്തലി സ്വാഗതവും അക്ബർ അക്കു നന്ദിയും പറഞ്ഞു.
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ച് തിരുവത്ര പുത്തൻ കടപ്പുറം കലാസാംസ്കാരിക കൂട്ടായ്മ
RELATED ARTICLES