പുന്നയൂർക്കുളം: ആൽത്തറ ടൗൺ ജുമാ മസ്ജിദിൽ മദ്രസ ശാക്തീകരണ ക്യാമ്പ് സംഘടിപ്പിച്ചു. ശിഹാബ് എടക്കര ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ല വിസ്ഡം പ്രസിഡണ്ട് ഹൈദരലി മംഗലകുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി ഉമർ ഫാറൂഖി, അബ്ദുല്ലത്തീഫ് പുന്നയൂർക്കുളം, ഡോക്ടർ നഹിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പുതിയ കാലഘട്ടത്തിൽ ലിബറലിസവും, സ്വതന്ത്ര വാദവും ലഹരിയും ലൈംഗിക അരാജകത്വവും യുവതലമുറയെ അരാജകത്തിന്റെ പടുകുഴിയിലേക്ക് നയിക്കുമ്പോൾ, മദ്രസ സംവിധാനം കുട്ടികളെയും കൗമാരക്കാരെയും, നേരായ വഴിയിലേക്ക് നടത്താൻ പരിപരിപോഷിപ്പിക്കുന്നതായും രക്ഷിതാക്കൾ എന്ന നിലയിൽ മദ്രസ സംവിധാനങ്ങളിൽ കൂടുതൽ ഇടപെടലുകൾ ആവശ്യമെന്നും സമ്മേളനം വിലയിരുത്തി.