ഗുരുവായൂർ: വൈശാഖ മാസ പുണ്യവുമായി ഗുരുവായൂർ ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവത്തിന് തുടക്കം. ഇന്ന് രാവിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഭദ്രദീപം തെളിയിച്ചു. തുടർന്ന് കലാകാരൻമാരുടെ അഷ്ടപദി അർച്ചന തുടങ്ങി. വൈകിട്ട് 6ന് വിശേഷാൽ അഷ്ടപദി പഞ്ചരത്ന കീർത്തനം, രാത്രി7 ന് സാംസ്കാരിക സമ്മേളനവും അഷ്ടപദി പുരസ്കാര സമർപ്പണവും നടക്കും. തുടർന്ന് പുരസ്കാര സ്വീകർത്താവായ തിരുനാവായ ശങ്കരമാരാരുടെ വിശേഷാൽ അഷ്ടപദികച്ചേരി അരങ്ങേറും.