ഗുരുവായൂർ: പ്രവാസി കൂട്ടായ്മ തൈക്കാട് മേഖല ഏഴാം വാർഡ് ജനറൽ ബോഡിയോഗം ചേർന്നു. അംഗം എം. പി. കബീറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ 19 അംഗ കമ്മിറ്റിയെ പ്രഖ്യാപിച്ചു. പി.കെ ഷാഫി (സെക്രട്ടറി), ഫവാസ് (പ്രസിഡണ്ട്), രാജൻ (വൈസ് പ്രസിഡണ്ട്), അൻവർ (ജോയിൻ്റ് സെക്രട്ടറി), സി.എ രാജൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.