ചാവക്കാട്: ചാവക്കാട് മണ്ഡലം 9-ാംവാർഡ് ജവഹർ ബാൽ മഞ്ചിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ ഉദ്ഘാടനം ചെയ്തു. ജവഹർബാൽ മഞ്ച് ഗുരുവായൂർ നിയോജക മണ്ഡലം ചെയർമാൻ ഷെമീം ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് എസ്.ഐ ശ്രീജി, സി.പി.ഒ ബൽക്കീസ് സഫീർ എന്നിവർ ലഹരിവിരുദ്ധ ക്ലാസ്സെടുത്തു. വി.കെ റെജീന, നൂർ ആയിഷ, നസ്‌വി നർഗീസ്, അഞ്ജന ജയൻ, അലൻ ജോസഫ്, ആദർശ് സുരേഷ്, ആയുഷ്, വി നിരഞ്ജൻ, സി.എം നവീൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.