Monday, April 28, 2025

കോൺഗ്രസ്‌ ഗുരുവായൂർ നിയോജക മണ്ഡലം നേതൃത്വ യോഗം സംഘടിപ്പിച്ചു 

ഗുരുവായൂർ: തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ഗുരുവായൂർ നിയോജക മണ്ഡലം കോൺഗ്രസ്സ് നേതൃത്വ യോഗം  സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്റ്മാരായ ഒ അബ്ദുറഹ്മാൻകുട്ടി, പി.എ മാധവൻ, കെ.പി.സി.സി സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ഡി.സി.സി ഭാരവാഹികളായ കെ.സി ബാബു, എ.എം അലാവുദ്ദീൻ, എം.വി ഹൈദരാലി, അഡ്വ ടി.എസ് അജിത്, കെ.ഡി വീരമണി, വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി.കെ ഫസലുൽ അലി, മുൻ ബ്ലോക്ക് പ്രസിഡണ്ടുമാരായ സി.എ ഗോപപ്രതാപൻ, പി.കെ ജമാലുദ്ദീൻ, ഉമ്മർ മുക്കണ്ടത്ത്, ആർ രവികുമാർ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.വി ഷാനവാസ്, ബാലൻ വാറനാട്ട് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments