ചാവക്കാട്: കാശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെൻ്റ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡന്റ് സി.കെ ഹക്കീം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി ഡി ഫോർ (അഞ്ഞൂർ) അനുശോചന സന്ദേശം വായിച്ചു. ജനറൽ സെക്രട്ടറി നഹാസ് വി നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. ഷമീർ ബബ്ബ്ൾസിനെ ജനറൽ കോർഡിനേറ്ററായി തെരഞ്ഞെടുത്തു. ട്രഷറർ ജോർജ് ലിവാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോൺ നക്ഷത്ര (ആൽത്തറ) നന്ദിയും പറഞ്ഞു. പ്രമോദ് പ്രഭാത് (ആൽത്തറ), ഒ.ടി സൈമൺ (ഗുരുവായൂർ) തുടങ്ങിയവർ സംസാരിച്ചു.