ഗുരുവായൂർ: പഹൽഗാം ഭീകരാക്രമണത്തിനെതിരെ ആം ആദ്മി പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ മഞ്ജുളാൽ ജംഗ്ഷനിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു. ആം ആദ്മി പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സതീഷ് വിജയൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂർ മുൻസിപ്പാലിറ്റി പ്രസിഡന്റ് പോളി ഫ്രാൻസിസ്, സെക്രട്ടറി ജോൺസൺ പാലുവായ് എന്നിവർ സംസാരിച്ചു.