Saturday, April 26, 2025

ഗുരുവായൂർ  ദേവസ്വം അഷ്ടപദി സംഗീതോത്സവം; സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ  ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഭാഗമായി  അഷ്ടപദി സെമിനാർ സംഘടിപ്പിച്ചു. ശ്രീവത്സം അനക്സിലെ കൃഷ്ണഗീതി ഹാളിൽ നടന്ന സെമിനാർ ദേവസ്വം ഭരണസമിതി അംഗം കെ.പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അഷ്ടപദി കലാകാരൻ അമ്പലപ്പുഴ വിജയകുമാർ ” സോപാന സംഗീതത്തിൻ്റെ വൈവിധ്യങ്ങൾ ” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. കോഴിക്കോട് സർവ്വകലാശാല സംസ്കൃതം വിഭാഗം മുൻ, മേധാവിയും ദേവസ്വം വേദ സംസ്കാര പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. പി നാരായണൻ നമ്പൂതിരി, ഗീതഗോവിന്ദം ഒരു കാവ്യാനുശീലനം  എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. സെമിനാറിൽ  ക്ഷേത്രം കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര മോഡറേറ്ററായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments