ഗുരുവായൂർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് പൈതൃകം ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ അനുശോചനയോഗം ചേർന്നു.രാജ്യത്തിൻ്റെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കുമെന്ന് പൈതൃകം അംഗങ്ങൾ പ്രതിജ്ഞയെടുത്തു. ബ്രിഗേഡിയർ എൻ.എ സുബ്രഹ്മണ്യൻ വൈ.എസ്.എം ഉദ്ഘാടനം ചെയ്തു. സൈനിക സേവസമിതി ജനറൽ കൺവീനർ കെ.കെ വേലായുധൻ അധ്യക്ഷത വഹിച്ചു. മേജർ പി.ജെ സ്റ്റൈജു മുഖ്യ പ്രഭാഷണം നടത്തി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് ആമുഖഭാഷണം നടത്തി. ജനറൽ സെക്രട്ടറി മധു കെ നായർ, സൈനിക സേവാസമിതി ഖജാൻജി കെ. സുഗതൻ, കേണൽ പി.എൻ ശാന്തമ്മ, കൺവീനർ മാരായ ഡോ. കെ.ബി പ്രഭാകരൻ, ശ്രീകുമാർ പി നായർ, മണലൂർ ഗോപിനാഥ്, മുരളി അകമ്പടി, ജയൻ കെ മേനോൻ, രവീന്ദ്രൻ വട്ടരങ്ങത്ത്, ഒ.വി രാജേഷ്, ശശി കോടമന, സോമസുന്ദരൻ കൊടക്കാട്ടിൽ, നിർമ്മല നായ്ക്കത്ത്, ബിജു ഉപ്പുങ്ങൽ എന്നിവർ സംസാരിച്ചു.