ചാവക്കാട്: കെ.സി.വൈ.എം പാലയൂരിന്റെ നേതൃത്വത്തിൽ ആഗോള കത്തോലിക്ക സഭയുടെ വലിയ ഇടയനായ ഫ്രാൻസിസ് മാർപാപ്പായുടെ അനുസ്മരണദിനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തീർത്ഥ കേന്ദ്രം ആർച്ച് പ്രിസ്റ്റ് ഡോ. ഡേവീസ് കണ്ണമ്പുഴ അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് ഇൻ-ചാർജ് ഫിജോ കെ.പി അധ്യക്ഷത വഹിച്ചു. ക്ലിന്റ് പാണേങ്ങാടൻ, ഷെറിൻ റൊണാൾഡ് എന്നിവർ സംസാരിച്ചു. ഇടവക ജനങ്ങൾ പുഷ്പാർച്ചന നടത്തിയും പ്രാർത്ഥനകൾ ചൊല്ലിയും ഫ്രാൻസീസ് മാർപാപ്പയോടുള്ള സ്നേഹാദരങ്ങൾ പ്രകടമാക്കി. റൊണാൾഡ് ആന്റണി, സൈജോ സൈമൺ, ജോയൽ ജോൺസൺ, തോമസ് ടോബി, ജോൺജോ ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.