ചാവക്കാട്: പഹൽഗാം ഭീകരാക്രമണത്തിൽ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ പുത്തൻകടപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻഡിൽ മാർച്ച് സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡന്റ് മുജീബ് കുന്നത്ത്, മുൻസിപ്പൽ ജോയിന്റ് സെക്രട്ടറി ഹംസ എന്നിവർ നേതൃത്വം നൽകി. നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.