Friday, April 25, 2025

വാടാനപ്പള്ളി നടുവിൽക്കരയിൽ വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ 

വാടാനപ്പള്ളി: നടുവിൽക്കരയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോധാനന്ദ വിലാസം സ്കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ പ്രഭാകരൻ (82), ഭാര്യ കുഞ്ഞിപ്പെണ്ണ് (72) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിപ്പെണ്ണ് കിടപ്പു രോഗിയായിരുന്നു. ഇവരെ പരിചരിക്കാൻ പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments