ഗുരുവായൂർ: ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 27, 28, 29 തിയതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27 ന് വൈകീട്ട് മൂന്നിന് സെക്കുലർ ഹാളിൽ നടക്കുന്ന ‘കേന്ദ്ര നയവും ജനകീയ ബദലും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 28 ന് രാവിലെ 10 ന് ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. 375 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സ്വാഗതസംഘം ചെയർമാൻ എൻ.കെ അക്ബർ എം.എൽ.എ, ജനറൽ കൺവീനർ ടി.ബി ദയാനന്ദൻ, ഫെഡറേഷൻ ജില്ല പ്രസിഡൻ്റ് പി.കെ പുഷ്പാകരൻ, സംസ്ഥാന കമ്മിറ്റി അംഗം പി.പി അനിരുദ്ധൻ, നേതാക്കളായ ജെയിംസ് ആളൂർ, വി.പി അബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.