തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കേന്ദ്രകാര്യാലയം തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക, കേന്ദ്രസർക്കാറിന്റെ മണൽ ഖനനം നിർത്തലാക്കുക, മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംങ് പ്രസിഡന്റ് എ.എം അലാവുദ്ദീൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.ഡി വീരമണി, മുസ്താഖലി, സിജിത്ത് വാടാനപ്പള്ളി, മണി കാവുങ്ങൽ, ഡി.സി.സി സെക്രട്ടറി കെ കെ ബാബു, മണികണ്ഠൻ, മണി ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് നളിനാക്ഷൻ, നഗുലൻ, വേണു, ടി.എം. പരീത്, വേദുരാജ്, ചന്ദ്രബാബു, ജയപാലൻ, ഹൈദ്രോസ്, അബു, രമണൻ, ജയൻകുട്ടി, കാഞ്ചന, മിസ്രിയ മുസ്താഖ്, പ്രഭാകരൻ, കെ സുരേഷ്, പി കെ കെബീർ, ബാബു, ഗണേശൻ, ഷൌക്കത്ത്, മൊയ്‌തുണ്ണി ചാലിൽ, നവാസ് കിഴക്കൂട്ട് തുടങ്ങിയവർ നേതൃത്വം നൽകി.