പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് 17-ാം വാർഡ് മെമ്പർ ടി.വി മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷി വിളവെടുത്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഹറ ബക്കർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിശ്വനാഥൻ, കൃഷി ഓഫീസർ ഗംഗാദത്തൻ, പഞ്ചായത്ത് അംഗം സലീന നാസർ, സി.ഡി.എസ് മെമ്പർ ജനിത ഷക്കീർ, കെ.സി ഹംസക്കുട്ടി, ആശാ വർക്കർ ഹസീന നാസർ, മൊയ്നു അഞ്ചിങ്ങൽ, കാസിം, അഫ്സൽ കെ.എ, ഷിഹാബ്, മനാഫ്, ബുഷറ, അബ്ദുൾ സലാം, അബൂബക്കർ സിദ്ധിക്, മുഹമ്മദ് റാഫി, ഫസലുറഹ്മാൻ എന്നിവർ നേതൃത്വം നൽകി .