ചാവക്കാട്: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമമർപ്പിച്ച് എച്ച്.എം.സി ക്ലബ്ബ് ചാവക്കാട് ബീച്ച് പ്രവർത്തകർ. മെഴുകുതിരി കത്തിച്ച പ്രവർത്തകർ ഭീകരവിരുദ്ധ പ്രതിജ്ഞയുമെടുത്തു. വാർഡ് മെമ്പറും ക്ലബ് അംഗവുമായ പി.കെ കബീർ ക്ലബ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലബ് പ്രസിഡന്റ് റമീസ്, ഭാരവാഹികളായ ഹംദാൻ, നന്ദു, ഷിബിലി, അഷറഫ് മറ്റു ക്ലബ് അംഗങ്ങൾ പങ്കെടുത്തു.