പുന്നയൂർ: സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ എസ്.എസ്.എഫ് മന്ദലാംകുന്ന് സെക്ടർ സ്മാർട്ട് കോർ ലഹരി വിരുദ്ധ ക്യാമ്പയിന്റെ രണ്ടാം ഘട്ട സമരം അകലാട് സെന്ററിൽ പ്രൗഢമായി. ലഹരിക്കെതിരായ പ്ലക്കാടുകൾ, പോസ്റ്ററുകൾ, ബാനർ എന്നിവ ഉയർത്തിയായിരുന്നു ലഹരി വിരുദ്ധ മാരത്തൺ സംഘടിപ്പിച്ചത്. എസ്.എസ്.എഫ് വടക്കേക്കാട് ഡിവിഷൻ പ്രസിഡന്റ് അൻസാർ സഖാഫി അണ്ടത്തോട് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. എസ്.എസ്.എഫ് മന്ദലാംകുന്ന് പ്രസിഡന്റ് താജുദ്ദീൻ സഅദി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി ഹാഷിർ അകലാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിനാൻസ് സെക്രട്ടറി ബിലാൽ ഫാളിലി സംസാരിച്ചു. സെക്ടർ സെക്രട്ടറി ഇംതിയാസ് മുസ്ലിയാർ നന്ദി പറഞ്ഞു.