പുന്നയൂർക്കുളം: ലഹരി മുക്ത കേരളം ആരോഗ്യമുള്ള ജനത എന്ന പേരിൽ ആറ്റുപുറം പവർ ഫിറ്റ്നസ്സ് ജിമ്മിന്റെ നേതൃത്വത്തിൽ ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പി.എം എം ലഹരി വിരുദ്ധ ചെയർമാൻ ഷെരീഫ് പാണ്ടോത്തയിൽ സ്വാഗതം പറഞ്ഞു. പവർ ഫിറ്റ്‌നസ്സ് ജിം ഡയറക്ടർ ശംസുദ്ധീൻ ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. വടക്കേകാട് എസ് എച്ച് ഒ അനിൽ കുമാർ ഉത്ഘാടനം ചെയ്തു. ജനമൈത്രി പോലിസ് കോഡിനേറ്റർ സെക്കറിയ കുന്നച്ചംവീട്ടിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ജൂനിയർ, സീനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ നടന്ന ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ അൻപത് ൽ അധികം മത്സരാർത്ഥികൾ പങ്കടുത്തു. ചാമ്പ്യൻ ഓഫ് ചാമ്പ്യനായി എസ് പി മുഹമ്മദ് ഷിനാസിനെ തിരഞ്ഞെടുത്തു. ട്രൈനെർമാരായ ഇസ്മായിൽ, ഷിയാസ്, നഷ്ലഹ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുഹമ്മദ് ഇസ്മായിൽ നന്ദിയും പറഞ്ഞു.