Saturday, January 10, 2026

മയക്കുമരുന്നിനെതിരെ മനുഷ്യചങ്ങലയും പൊതുയോഗവും

വാടാനപ്പള്ളി: പുന്നച്ചോട് യങ്ങ്മെൻസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ലൈബ്രറി പരിസരത്ത് മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. തുടർന്ന് നടന്ന പൊതുയോഗം ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. തളിക്കുളം അഞ്ചാം വാർഡ്‌ മെമ്പർ വിനയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി.ബി രഘുനാഥൻ, കെ.ആർ പ്രസന്നൻ, തളിക്കുളം പഞ്ചായത്ത്‌ സമിതി കൺവീനർ സി.സി ജയാനന്ദൻ, വയോജന വേദി മെമ്പർ എം.വി വേണുഗോപാലൻ, വനിതവേദി മെമ്പർ ടി.എം ശോഭ എന്നിവർ സംസാരിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments