പുന്നയൂർ: ‘നമ്മൾ ജീവിക്കുക ഒരാശയത്തിനു വേണ്ടി’ എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം 72-ാമത് സ്ഥാപക ദിനത്തിന്റെ ഭാഗമായി അകലാട് സൗത്ത് യൂണിറ്റ് പതാക ഉയർത്തി. പ്രതിജ്ഞ ചെല്ലുകയും സ്നേഹവിരുന്ന് സംഘടിപ്പിക്കുകയും ചെയ്തു. കാട്ടിലെ പള്ളി മഖാം സിയാറത്തിന് ഖത്തീബ് മുഹമ്മദ് മുസ്ലിയാർ നേതൃത്വം നൽകി. എസ്.വൈ.എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗവും മദ്രസ സദുറുമായ റിഷാദ് സഖാഫി അൽ ഖാദിരി പരൂർ പതാക ഉയർത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുടെ സന്ദേശം വായിച്ചു. അകലാട് മർകസ് സെക്രട്ടറി ഷാഫി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി ഷംസുദ്ദീൻ ഹാജി, എസ്.വൈ.എസ് വടക്കേക്കാട് സോൺ സെക്രട്ടറി ഷഹീർ അകലാട്, ഐ.സി.എഫ് ഷാർജ ഡിവിഷൻ സെക്രട്ടറി കബീർ കെ.എം.എ, യൂണിറ്റ് സെക്രട്ടറി സലിം, മുസ്ലിം ജമാഅത്ത് യൂണിറ്റ് നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ കാട്ടിലെ പള്ളി മക്കാം സിയാറത്തിനുശേഷം മർകസുൽ സഖാഫത്തുൽ ഇസ്ലാമിക അങ്കണത്തിലായിരുന്നു പതാക ഉയർത്തിയത്. ലത്തീഫ് നന്ദിയും പറഞ്ഞു.