ചാവക്കാട്: ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പുന്നയൂർ: പുന്നയൂർ കെ കരുണാകരൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു. മരണമടഞ്ഞവർക്ക് തിരി തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. 17ാം വാർഡ് മെമ്പർ മുജീബ് റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഷാഹു പള്ളത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.എച്ച് സുൽത്താൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ബൂത്ത് പ്രസിഡന്റ് കെ.കെ അക്ബർ, വൈസ് ചെയർമാൻ താച്ചു കരിയാടൻ, യൂസുഫ് തണ്ണിത്തുറക്കൽ, ശിഹാബ് പുളിക്കൽ, ഷംറൂദ്,നോബി, കെ.എം.സി.സി മെമ്പർ ഫിറോസ് പടിഞ്ഞാറയിൽ എന്നിവർ സംസാരിച്ചു. ട്രഷറർ അലി തണ്ണി തുറക്കൽ നന്ദി പറഞ്ഞു.

ഒരുമനയൂർ: ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു. ഡി.സി.സി മെമ്പർ ഹമീദ് ഹാജി അനുശോചന പ്രസംഗം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ജെ ചാക്കോ അധ്യക്ഷത വഹിച്ചു. പി കുര്യാക്കോസ്, ഹംസ കാട്ടത്തറ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അൻവർ, വി.ടി.ആർ റഷീദ്, വി.പി അലി, വി.എ മോഹനൻ എന്നിവർ സംസാരിച്ചു.

ചാവക്കാട്: കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന സദസ്സ് സംഘടിപ്പിച്ചു. ചടങ്ങിൽ ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫദിൻരാജ് ഹുസൈൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി കൃഷ്ണൻ, സി.എസ്. സൂരജ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എം.എസ്. ശിവദാസ്, അനീഷ് പാലയൂർ, നവീൻ മുണ്ടൻ, ഷമീം ഉമ്മർ എന്നിവർ സംസാരിച്ചു.

ചാവക്കാട്: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ ശ്രദ്ധാഞ്ജലി. പാക്കിസ്ഥാൻ പതാക കത്തിച്ച് പ്രതിഷേധി ച്ചു. ചാവക്കാട് സെന്ററിൽ ബിജെപി തൃശ്ശൂർ നോർത്ത് ജില്ല ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ കെ. ആർ. ബൈജു, ഗണേഷ് ശിവജി, പ്രസന്നൻ പാലയൂർ, വിനോദ് എം കെ. സുഗന്ധവേണി, വിനീത് മുത്തമ്മാവ്, സുനിൽ കാരയിൽ, പ്രമോദ് തിരുവത്ര, സുവിൻ വേലായുധൻ, മനോജ് ആച്ചി എന്നിവർ നേതൃത്വം നൽകി.

ചാവക്കാട്: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തിൽ പ്രതിഷേധിച്ചും മരണമടഞ്ഞവർക്ക് അനുശോചനമർപ്പിച്ചും എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് സെന്ററിൽ കാൻഡിൽ മാർച്ച് സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ മുനിസിപ്പൽ പ്രസിഡന്റ് ഫാമിസ് അബൂബക്കർ, ജോയിന്റ് സെക്രട്ടറി ഹംസ കോയ, മുജീബ്, റഫീദ്, നസീബ്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

കടപ്പുറം: ജമ്മു കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ടവർക്ക് വേണ്ടി കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി. അനുസ്മരണ യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ സി. മുസ്താഖലി, കെ. എം. ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ. നാസർ, ആച്ചി ബാബു, സി. എസ്. രമണൻ, ബൈജു തെക്കൻ, കെ. കെ. വേദുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താഖലി, മൂക്കൻ കാഞ്ചന, ശൈലജ വിജയൻ, ഒഐസിസി നേതാവ് മുസ്തഫ അണ്ടത്തോട്, എ. എം. മുഹമ്മദാലി അഞ്ചങ്ങാടി, മണ്ഡലം അബ്ദുൽ റസാഖ്, റഫീക് അറക്കൽ, റഫീക് കറുകമാട്, അസീസ് വല്ലങ്കി, വിജേഷ് കൊപ്പര, അബൂബക്കർ വലപ്പാട്, ആച്ചി അബ്ദു, മുഹമ്മദുണ്ണി, നവീൻ മുണ്ടൻ, ഷിജിത്ത്, ദിനേശ് അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു.

ഗുരുവായൂർ: രാജ്യത്തെ നടുക്കിയ കാശ്മീരിലെ പഹൽ ഹാമിലുണ്ടായ തീവ്രവാദികളുടെ ആക്രമണത്തിൽ മരണപ്പെട്ടവർക്ക് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മെഴുകുതിരി തെളിയിച്ച് ഹൃദയാജ്ഞലി അർപ്പിച്ചു. തീവ്രവാദത്തിനെതിരായി എന്നും പോരാടുമെന്ന് സമൂഹ പ്രതിജ്ഞയുമെടുത്തു. ഗുരുവായൂർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഒ.കെ ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി.ശശി വാറണാട്ട്, ഷൈലജദേവൻ, ശിവൻ പാലിയത്ത്, കെ.കെ. രജിത്ത്, സി.ജെ.റെയ്മണ്ട്, ടി.വി.കൃഷ്ണദാസ്, പ്രദീഷ് ഓടാട്ട്, വി.എസ്. നവനീത്,സ്റ്റീഫൻ ജോസ് ടി.കെ ഗോപാലകൃഷ്ണൻ , ഹരി എം വാരിയർ, സിന്റോ തോമാസ്, വി.എ സുബൈർ, ശശി വല്ലാശ്ശേരി, മുരളി വിലാസ് , പ്രേംജി മേനോൻ , ജോയ് തോമാസ്,സുഷ ബാബു,അനിൽകുമാർ ചിറക്കൽ,നവ്യ നവനീത്, എ.എം. ജവഹർ,ശങ്കരനുണ്ണി, മാധവൻകുട്ടി കോങ്ങാശ്ശേരി, ഫിറോസ് പുതുവീട്ടിൽ, കെ.പി. മനോജ് എന്നിവർ പങ്കെടുത്തു.

ചാവക്കാട്: ജമ്മു-കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്താൽ കൊലചെയ്യപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ മെഴുകുതിരി കത്തിച്ച്കൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു. ഡി.സി.സി. ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് അനുശോചന പ്രസംഗം നടത്തി.കോൺഗ്രസ് മണ്ഡലം
പ്രസിഡന്റ് കെ.വി. യൂസഫലി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ഗൂരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ.വി ഷാനവാസ് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. കോൺഗ്രസ്സ് നേതാക്കളായ കെ.നവാസ്, ടി.എച്ച്.റഹീം, അക്ബർ ചേറ്റുവ, കെ.എസ്സ്.സന്ദീപ്, കെ.വി.ലാജുദ്ധീൻ, എ.കെ.മുഹമ്മദാലി, സി.കെ.ബാലകൃഷ്ണൻ,ഷുക്കൂർ കോനാരത്ത്,സലാം മണത്തല, ആഷിഖ്, വിശാഖ്, എ.കെ.അബ്ദുൽ കാദർ, ഇസ്ഹാഖ് മണത്തല, ഷക്കീർ മണത്തല എന്നിവർ സംസാരിച്ചു.

പുന്നയൂർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരവാദികളുടെ വെടിയേറ്റ് മരണപെട്ടവർക്ക് മെഴുകു തിരി തെളിയിച്ചു ആദരാഞ്ജലികൾ അർപ്പിച്ച് അകലാട് സി.എച്ച് കലാ കായിക സമിതി. സമിതി ജനറൽ സെക്രെട്ടറി മിർഫാദ് ഭാരവാഹികളായ ഹകീം, നബീൽ മെമ്പർമാരായ നൗഫൽ, അസ്‌ലം, ജാഷിദ്, ജംഷിദ് ഷഹീൻ, ഷഫീക്, റഹീസ്, നവാസ്, മെഹദി, സഹദ് എന്നിവർ നേതൃത്വം നൽകി.
