ചാവക്കാട്: കുടുംബശ്രീ ‘അരങ്ങ് 2025’ ഓക്സിലറി അയൽക്കൂട്ടം അംഗങ്ങളുടെ കലോത്സവം മെയ് 2,3 തിയ്യതികളിൽ മണത്തലയിൽ നടക്കും. മണത്ത ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിന്റെ ചാവക്കാട് – ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല സംഘാടക സമിതി യോഗം ചേർന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീ അസിസ്റ്റൻറ് ഡിസ്ട്രിക്ട് മിഷൻ കോഡിനേറ്റർ കെ കെ പ്രസാദ് സ്വാഗതം പറഞ്ഞു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസ കുട്ടി വലിയകത്ത്, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം എന്നിവർ സംസാരിച്ചു.
ചാവക്കാട് ചൊവ്വന്നൂർ ബ്ലോക്കിലെ പ്രസിഡൻ്റുമാർ, കമ്മിറ്റി അംഗങ്ങൾ, കൗൺസിലർമാർ, ചെയർപേഴ്സൺമാർ, അക്കൗണ്ടൻ്റുമാർ, ജില്ലാ മിഷൻ സ്റ്റാഫുകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഓരോ കമ്മിറ്റിയിലും ചെയർമാനെയും കൺവീനർമാരെയും തിരഞ്ഞെടുക്കുകയും ചെയ്തു. ചാവക്കാട് നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ ജീനാ രാജീവ് നന്ദി പറഞ്ഞു.