പുന്നയൂർക്കുളം: പുന്നയൂർക്കുളത്ത് ബി.ജെ.പി ഭരണനേതൃത്വത്തിലേക്കെത്തുമെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പുന്നയൂർക്കുളത്തെ മുതിർന്ന പാർട്ടിപ്രവർത്തകരെ കാണാനെത്തിയതായിരുന്നു രാജീവ് ചന്ദ്രശേഖർ. പാർട്ടിക്ക് ശക്തിയുള്ള സ്ഥലമാണ് പുന്നയൂർക്കുളമെന്നും അദ്ദേഹം പറഞ്ഞു. ‘കൊല്ലപ്പെട്ട യുവമോർച്ച നേതാവ് മണികണ്ഠൻ പെരിയമ്പലത്തിന്റെ വീട്ടിലെത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ജനസംഘം നേതാവായിരുന്ന ടി.പി വിനോദിനി അമ്മയുടെ കാളത്തിങ്ങൽ തറവാട്ടിൽ എത്തിയാണ് മുതിർന്ന പ്രവർത്തകരെ കണ്ടത്.