Monday, March 23, 2026

എസ്.എസ്.എഫ് ചാവക്കാട് ഡിവിഷൻ സമ്മേളനം; പോസ്റ്റർ പ്രകാശനം ചെയ്തു

ചാവക്കാട്: എസ്.എസ്.എഫ് ചാവക്കാട് ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് ചാവക്കാട് ഐ.ഡി.സിയിൽ നടക്കും. സമ്മേളനത്തിന്റെ പോസ്‌റ്റർ പ്രകാശനം എസ്.വൈ.എസ് സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് നിർവ്വഹിച്ചു. 53 വർഷം തികഞ്ഞ സംഘടനയുടെ  ‘ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തിൽ ലഹരിക്കെതിരെ നടന്നു വരുന്ന പദ്ധതികളുടെ ഭാഗമായാണ് ഡിവിഷൻ സമ്മേളനം സംഘടിപ്പിക്കുന്നത്. 58 യൂണിറ്റുകളിൽ നിന്നായി 500 പ്രതിനിധികൾ പങ്കെടുക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംസ്ഥാന ജില്ലാ സോൺ നേതാക്കൾ പങ്കെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments