ഗുരുവായൂർ: ബ്രഹ്മകുളത്ത് നിന്നും കാണാതായ വയോധികനെ കുറിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും വിവരമില്ല. ബ്രഹ്മകുളം ആൽമാവ് രായംമരക്കാർ വീട്ടിൽ അബ്ദുറഹ്മാ(80)നെയാണ് ഇക്കഴിഞ്ഞ ഒമ്പതാം തീയതി മുതൽ കാണാതായത്. ഭാര്യക്കും മകൾക്കുമൊപ്പം തറവാട്ട് വീട്ടിലാണ് അബ്ദുറഹ്മാൻ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് കാണാതായത്. രാവിലെ ആറുമണിയോടെ ഉറക്കം എഴുന്നേറ്റ ഭാര്യ നോക്കിയപ്പോൾ വീടിൻ് മുൻ വാതിൽ പുറത്തുനിന്നും പൂട്ടിയതായി കണ്ടെത്തി. പിന്നീടാണ് അബ്ദുറഹ്മാനെ കാണാതായ വിവരം അറിയുന്നത്. തുടർന്ന് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതോടെ വീട്ടുകാർ ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുമ്പ് ഇത്തരത്തിൽ അബ്ദുറഹ്മാൻ വീട്ടിൽ നിന്നും പോകാറുണ്ടെങ്കിലും വൈകുന്നേരത്തോടെ തിരിച്ചെത്താറുണ്ട്. ഓർമ്മക്കുറവുള്ളതിനാൽ വഴിതെറ്റിപ്പോയതായിരിക്കുമെന്നാണ് കരുതുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 9745476365, 9947430163, 9745476390 എന്നീ നമ്പറുകളിലോ അറിയിക്കണം.