Tuesday, April 22, 2025

ഗുരുവായൂർ ക്ഷേത്ര ദർശന വീഡിയോ ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനം വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ റീൽസായി പങ്കുവെച്ച സംഭവത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെ.പി.സി.സി മീഡിയ പാനലിസ്റ്റും ഹൈക്കോടതി അഭിഭാഷകനുമായ വി.ആർ അനൂ വാണ് ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയത്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ രാജീവ് ചന്ദ്രശേഖർ ദർശനതിനെത്തുന്നതിന്റെ ദൃശ്യങ്ങളാണ് റീൽസായി ഫേസ്ബുക്കിൽ  പങ്കുവെച്ചത്. വിഷു ദിവസം മാധ്യമങ്ങൾക്കു ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്താൻ നിയന്ത്രണം ഏർപ്പെടുത്തിയ മേഖലയിലാണ് റീൽസ് ചിത്രീകരിച്ചത്. കൂടാതെ ഇതേ സ്ഥലത്ത് റീൽസ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വി.ആർ അനൂപ് രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്   ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments