ഗുരുവായൂർ: ആഗോള കാത്തോലിക സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ഗുരുവായൂർ കാവീട് സെൻ്റ് ജോസഫ് ഇടവക അനുശോചിച്ചു. ഫാദർ ഫ്രാൻസീസ് നീലങ്കാവിൽ അദ്ധ്യക്ഷത വഹിച്ചു. സി.ജി റാഫേൽ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. നിതിൻ ചാർളി, കെ.കെ സിയോജ്, ജോൺസൺ ചൊവ്വല്ലൂർ, എം.ആർ ആൻ്റണി, സി.വി ജയ്സൺ, സണ്ണി ചീരൻ തുടങ്ങിയവർ സംസാരിച്ചു.