ചാവക്കാട്: വാൻസ് ഗോബാക്ക്, ഇന്ത്യ വിൽപ്പനക്കില്ല എന്ന മുദ്രാവാക്യമുയർത്തി കേരള കർഷക സംഘം ചാവക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും യോഗവും ജെ.ഡി വാൻസിൻ്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് കർഷക സംഘം ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എം.ആർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി രവീന്ദ്രൻ, പി.കെ രാധാകൃഷ്ണൻ, വി.വി ഷെരീഫ്, നിമൽ കുമാർ മാസ്റ്റർ, സന്തോഷ് കരിമ്പൻ, കെ.ആർ രാജി എന്നിവർ സംസാരിച്ചു.