ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മെഗാ തിരുവാതിരയ്ക്ക് നേതൃത്വം നൽകിയ സുനിൽ മാഷിനെ ചടങ്ങിൽ ആദരിച്ചു. സ്ട്രീറ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും നടന്നു. ക്ഷേത്രസമിതി പ്രസിഡന്റ് പുരുഷോത്തമ പണിക്കർ, സെക്രട്ടറി എ.വി പ്രശാന്ത് എന്നിവർ സംസാരിച്ചു.