പാവറട്ടി: പുതുമനശ്ശേരി ജുമാമസ്ജിദ് ഓഫീസിന് സമീപത്തെ പള്ളി ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ച് മോഷണം. ഭണ്ഡാരത്തിൻ്റെ രണ്ട് പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. ഇന്ന് രാവിലെ മദ്രസാ അധ്യാപകരാണ് വിവരം ആദ്യം അറിഞ്ഞത്. ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു. പാവറട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.