പാവറട്ടി: ഉത്സവ എഴുന്നള്ളിപ്പുകളിൽ പേരെടുത്ത കൊമ്പനായ കരുവന്തല ഗണപതി ചെരിഞ്ഞു. 30 വയസ്സായിരുന്നു പ്രായം. ഇന്ന് രാവിലെയാണ് ആന ചെരിഞ്ഞത്. കുറച്ചു ദിവസമായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. ഏപ്രിൽ 17നാണ് അവസാനത്തെ ഉത്സവ എഴുന്നള്ളിപ്പിൽ പങ്കെടുത്തത്. ഏറെ ആരാധകവൃന്ദമുള്ള കരുവന്തല ഗണപതി മേഖലയിലെ പ്രധാന ഉത്സവങ്ങളിൽ എല്ലാം തന്നെ സജീവ സാന്നിധ്യമായിരുന്നു. മുല്ലശ്ശേരി കരുവന്തല ക്ഷേത്രത്തിനോട് ചേർന്നുള്ള മനയിലെ ആനയാണ്. ഇവിടെ വെച്ച് തന്നെയാണ് ആന ചരിഞ്ഞത്.