Monday, April 21, 2025

ഒന്നരവയസ്സുകാരന്റെ മാല കവർന്നു; പ്രതി പിടിയിൽ

കയ്പമംഗലം: മൂന്നുപീടികയിൽ ഒന്നരവയസ്സുകാരന്റെ കഴുത്തിൽനിന്ന്‌ സ്വർണമാല കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറുമ്പിലാവ് കോട്ടം സ്വദേശി കോലിയാൻ വീട്ടിൽ വിപിൻ (22) പിടിയിലായി. അറവുശാല കിഴക്കുഭാഗത്ത് യൂസ്ഡ് ബൈക്ക് ഷോറൂം നടത്തുന്ന വടക്കേത്തലയ്ക്കൽ ഷാനിന്റെ മകന്റെ ഒന്നേകാൽ പവനോളം വരുന്ന മാലയാണ്‌ കവർന്നത്. ശനിയാഴ്ച ഉച്ചയോടെ കുട്ടിയുടെ കഴുത്തിൽ മാല കാണാതായപ്പോഴാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. ഉടൻതന്നെ കയ്പമംഗലം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ, ഷാൻ നടത്തുന്ന ബൈക്ക് ഷോറൂമിലെ ജീവനക്കാരാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യുന്നതിനിടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് വിപിൻ പിടിയിലായത്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഗൂഗിളിൽ സ്വർണത്തിന്റെ വില സെർച്ച് ചെയ്തതായി മനസ്സിലായെന്നും നഷ്ടപ്പെട്ട സ്വർണമാല വിപിന്റെ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് വിപിൻ സ്ഥാപനത്തിൽ ടെക്‌നീഷ്യനായി ജോലിക്കെത്തിയത്. വീടിനോട് ചേർന്ന് തന്നെയാണ് ഷാൻ യൂസ്ഡ് ബൈക്ക് ഷോറും നടത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments