ചാവക്കാട്: സംസ്ഥാന കേരളോത്സവ വിജയികൾക്ക് എസ്.ഡി.പി.ഐ ആദരം. ലോങ്ങ് ജമ്പ് ഒന്നാം സ്ഥാനവും ഹൈ ജമ്പിൽ രണ്ടാം സ്ഥാനവും നേടിയ അർഷാദ്, ഹൈജമ്പിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ലുബാബ് എന്നിവരെയാണ് എസ്.ഡി.പി.ഐ പുത്തൻകടപ്പുറം ബ്രാഞ്ച് ഉപഹാരം നൽകി ആദരിച്ചത്. എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് ഫാമിസ് അബൂബക്കർ ഉപഹാരം നൽകി. പുത്തൻകടപ്പുറം ബ്രാഞ്ച് പ്രസിഡന്റ് മുജീബ് കുന്നത്ത്, അലി നൈനാർ, ഹംസ, അയൂബ് എന്നിവർ പങ്കെടുത്തു.