ചാവക്കാട്: സി.പി.ഐ ചാവക്കാട് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടന്നു. മുതുവട്ടൂർ ശിക്ഷക് സദനിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. എംഎസ് സുബിൻ, രുഗ്മണി വേണുഗോപാൽ, വി.ബി രഞ്ജിത്ത് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മുതിർന്ന പ്രവർത്തകൻ വിജയൻ പതാക ഉയർത്തി. എം.എസ് സുബിൻ രക്തസാക്ഷി പ്രമേയവും വി.ബി രഞ്ജിത്ത് അനുശോചന പ്രമേയവും ലോക്കൽ സെക്രട്ടറി എ.എ ശിവദാസൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല എക്സിക്യുട്ടിവ് അംഗം എൻ.കെ സുബ്രമുഹ്ണ്യൻ, മണ്ഡലം സെക്രട്ടറി അഡ്വ.മുഹമ്മദ് ബഷീർ, ജില്ല കമ്മറ്റി അംഗം സി.വി ശ്രീനിവാസൻ, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി പി.കെ രാജേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡം സെക്രട്ടറിയേറ്റ് അംഗങ്ങളായ ഗീതരാജൻ, പി.ടി പ്രവീൺ പ്രസാദ്, ഐ.കെ ഹൈദരാലി, മണ്ഡലം കമ്മറ്റി അംഗം എ.എം സതീന്ദ്രൻ എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറിയായി എ.എ ശിവദാസനെ തിരഞ്ഞെടുത്തു. എം.കെ സുരേഷ് നന്ദി പറഞ്ഞു.