Sunday, April 20, 2025

കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഗുരുവായൂർ മേഖല സമ്മേളനം സമാപിച്ചു

ഗുരുവായൂർ: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഗുരുവായൂർ മേഖല സമ്മേളനം സമാപിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ  സംസ്ഥാന കമ്മറ്റിയംഗം കെ.പി വിനോദ് ഉദ്ഘാടനം.ചെയ്തു. ഏരിയ സെക്രട്ടറി കെ.ആർ ആനന്ദൻ, കെ.ആർ സൂരജ്, കെ.ആർ ബാഹുലേയൻ എന്നിവർ  സംസാരിച്ചു. കേന്ദ്രസർക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ  നയങ്ങൾക്കെതിരെ മെയ് 20ന് നടക്കുന്ന നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന്  സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. മുൻ കെട്ടിട നിർമ്മാണ തൊഴിലാളികൾക്കുള്ള ആദരവും  ചികിത്സാധനസഹായവും നൽകി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് – കെ.ആർ സൂരജ്, സെക്രട്ടറി – കെ.ആർ ബാഹുലേയൻ, ട്രഷറർ – കെ.എം രതീഷ് എന്നിവരെ തെരെഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments