ചാവക്കാട്: എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ മാസവും നടത്തി വരുന്ന മഹ്ളത്തുൽ ബദ്‌രിയയുടെ വാർഷിക സദസ്സ് സംഘടിപ്പിച്ചു. ഈവാനുൽ ഉലൂം മദ്രസയിൽ ദീർഘകാലം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന മർഹൂം ഹംസ സഖാഫി അനുസ്മരണവും ഇതോടൊപ്പം നടന്നു. മഹ്ളറത്തുൽ ബദ്‌രിയ്യക്ക് സ്വദർ മുഅല്ലിം നഹാസ് നിസാമി നേതൃത്വം നൽകി. മഹല്ല് മുദരിസ് താജുദ്ധീൻ അഹ്സനി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഉബൈദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ദഅ് വ കമ്മിറ്റി കൺവീനർ ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡൻ്റ് ആർ.വി മുഹമ്മദ് കുട്ടി ഹാജി, മദ്റസ സെക്രട്ടറി ബഷീർ മോഡേൺ, ബഷീർ മുസ്‌ലിയാർ തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. മഹല്ല് ഖത്തീബ് ടി മുഹമ്മദ് ദാരിമി അരിമ്പ്ര സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. മദ്റസ പ്രസിഡൻ്റ് മാമുട്ടി ഹാജി, എഡ്യുക്കേഷൻ കമ്മിറ്റി ചെയർമാൻ വീരാൻകുട്ടി പള്ളിപ്പറമ്പിൽ, മദ്റസ അധ്യാപകരായ ബഷീർ മുസ്‌ലിയാർ, ജാബിർ ഫാളിലി, സിദീഖ് സഖാഫി, ഷാജഹാൻ സഖാഫി, സുലൈമാൻ മദനി തുടങ്ങിയവർ സംബന്ധിച്ചു. എജുക്കേഷൻ കമ്മിറ്റി കണവീനർ നാസർ മാസ്റ്റർ നന്ദി പറഞ്ഞു. മദ്റസ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും മാനേജ്മെൻ്റ് പ്രതിനിധികളും പൂർവ്വ വിദ്യാർത്ഥികളുമടക്കം നിരവധി പേർ പങ്കെടുത്തു.