ഗുരുവായൂർ: പേരകം പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തിൽ സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. വിൽസൻ കണ്ണനായ്ക്കൽ കൊടികയറ്റം നിർവ്വഹിച്ചു. കൈക്കാരൻമാരായ സി.ആർ സണ്ണി, സി.റ്റി സെബാസ്റ്റ്യൻ, എൻ.ഡി വിനോയ്, ജനറൽ കൺവീനർ സി.ആർ ജോസഫ്, സി.എ ജോസ്, ലീന ഷാജു, ആന്റോ തോമസ്, പോളി ഫ്രാൻസിസ്, ജോസ് സി.കെ, ജോൺസൻ വെള്ളറ, പോൾ റ്റി.എൽ, ബാബു പനക്കൽ , നിക്സൻ സി.എഫ്, ജോസ് സി.എഫ്, സണ്ണി വടക്കൻ, ആന്റോ സി.എഫ്, റിജോ സി.എൻ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 25, 26, 27, 28 തിയ്യതികളിലാണ് തിരുനാൾ.