തൃശൂർ: വിശ്രമ ജീവിതം നയിക്കുന്ന ഫാദർ ഫ്രാൻസിസ് ആലപ്പാട്ടിനെ സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ സന്ദർശിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രി സ്ഥാപക ഡയറക്ടറാണ് ഫാദർ ഫ്രാൻസിസ് ആലപ്പാട്ട്. ദയാപരവും കാരുണ്യാധിഷ്ഠിതവുമായ യഥാർത്ഥ ക്രൈസ്തവ ചിന്തയുടെ പ്രതീകമായ ഫാദർ ഫ്രാൻസിസ് ആലപ്പാട്ട്, നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ദീർഘ വർഷങ്ങളായി ആലപ്പാട്ടച്ചനുമായി സൗഹൃദ ബന്ധം പുലർത്തുന്ന കെ.വി അബ്ദുൾ ഖാദർ ഏറെ നേരം ചെലവഴിച്ചാണ് മടങ്ങിയത്.