Sunday, January 11, 2026

ഞമനേങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച 10 വയസ്സുകാരൻ മരിച്ചു

വടക്കേക്കാട്: ഞമനേങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച 10 വയസ്സുകാരൻ മരിച്ചു. കുന്നത്തേൽ വീട്ടിൽ സുബൈറിന്റെ മകൻ ജാബിറാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11:30 യോടെയാണ് വീട്ടിലെ മുറിയിലെ ജനാലയിൽ കുട്ടിയെ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് തൃശൂരിലെ ദയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചു. വടക്കേക്കാട് പോലീസ് നടപടികൾക്ക് ശേഷം ഞമനേങ്ങാട് പള്ളി കബർസ്ഥാനിൽ  കബറടക്കം നടത്തി. വൈലത്തൂർ സേക്രട്ട് ഹാർട്ട് കോൺവെന്റിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ജാബിർ. സബീനയാണ് മാതാവ്. അബ്ദുള്ള, ഷഫ്‌ന,  ശുഹൈബ് എന്നിവർ സഹോദരങ്ങളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments