കുന്നംകുളം: ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുറുക്കൻപാറ കണ്ണൻകാവിൽ വീട്ടിൽ പ്രമോദാ(44)ണ് മരിച്ചത്. ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ജിതു. മകൻ: ആരവ്.