Sunday, January 11, 2026

ഗുരുവായൂര്‍ നഗരസഭയിൽ തൊഴില്‍ അഭിമുഖ പരിചയ ക്ലാസ്സ് സംഘടിപ്പിച്ചു

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി അഭിമുഖ പരിചയ ക്ലാസ് സംഘടിപ്പിച്ചു. ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. ലൈഫ് സ്കില്‍സ് ട്രെയിനറും കരിയര്‍ ഗൈഡുമായ ജോയ് ചീരന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി  ക്ലാസ്സെടുത്തു.  വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ എം ഷെഫീര്‍ സ്വാഗതവും എൻ.യു.എൽ.എം സിറ്റി മിഷന്‍ മാനേജര്‍ വി.എസ് ദീപ നന്ദിയും പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.എസ് മനോജ്, കൌണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ റിസോഴ്സ് പേഴ്സണ്‍മാരായ ശ്യാംകുമാര്‍ പി, പ്രജില്‍ അമന്‍ , കമ്മ്യൂണിറ്റി അംബാസിഡര്‍മാരായ ദിവ്യ ബിനീഷ്, ഷാഹിന ഷെരീഫ്, പ്രേരക് മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 26 ന്  തൃശ്ശൂരിൽ നടക്കുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്ത വിവിധ വാര്‍ഡുകളില്‍ നിന്നായുളള നൂറോളം  ഉദ്യോഗാർത്ഥികളെ ഭയാശങ്കകളില്ലാതെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് സജ്ജരാക്കുന്നതിനായാണ്  നഗരസഭ സൗജന്യമായി ഇന്റർവ്യൂ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments