ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 5,99,90,320 രൂപ. കൂടാതെ രണ്ട് കിലോ 269 ഗ്രാം 200 മി. ഗ്രാം സ്വർണവും ഒമ്പത് കിലോ 870 ഗ്രാം വെള്ളിയും ലഭിച്ചു. അസാധുവായ 2000 ൻ്റെ 32 നോട്ടുകളും 1000 ൻ്റെ ഒമ്പത് നോട്ടുകളും 500 ൻ്റെ 43 നോട്ടുകളും ലഭിച്ചു. ഇ ഹുണ്ടികയിൽ നിന്ന് താഴെ പറയുന്ന വിധമാണ് തുക ലഭിച്ചത്. എസ്.ബി.ഐ – 242183, യൂനിയൻ ബാങ്ക്- 110529, ഐ.സി.ഐ.സി.ഐ – 37398, പഞ്ചാബ് നാഷണൽ ബാങ്ക് -18142. ഇന്ത്യൻ ബാങ്ക് ശാഖക്കായിരുന്നു എണ്ണൽ ചുമതല.