Friday, April 18, 2025

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു

ചാവക്കാട്: വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ ചാവക്കാട് സെന്ററിൽ പതാക ഉർത്തി. തുടർന്ന് എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുണിറ്റ് തല കേന്ദ്രങ്ങളിൽ പ്രസിഡന്റ്മാരുടെ നേതൃത്വത്തിൽ പതാക ഉയർത്തി. ഗുരുവായൂർ മുനിസിപ്പൽ പ്രസിഡന്റ് ഹുസൈൻ ഗുരുവായൂർ, ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി, ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കമ്മിറ്റി കെ.വി ഷിഹാബ്, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ , പുന്നയൂർക്കുളം പ്രസിഡന്റ് മുസ്തഫ കമാൽ, വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച് അബ്ദുൽറസാക്ക്, യുണിറ്റ് പ്രസിഡന്റ്മാരായ എ.ആർ റസാക്ക്, മുഹമ്മദാലി തിരുവത്ര, അണ്ടത്തോട് സാദിഖ് തറയിൽ, ഷെരീഫ്അബൂബക്കർ ഓവുങ്ങൽ, ഹസ്സൻ മുതുവട്ടൂർ, മണ്ഡലം നേതാക്കളായ സി.ആർ. ഹനീഫ, ഒ.കെ റഹീം, ജെഫീർ ഗുരുവായൂർ, മുംതാസ് കെരീം, നെദീറ കെ മുഹമ്മദ്‌, സുബൈറ റസാക്ക് തുടങ്ങിയവർ  പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments