Friday, April 18, 2025

‘രാഷ്ട്രീയ നിഷ്പക്ഷത പുലർത്തിയില്ല’; ദിവ്യ എസ്. അയ്യർക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ പുകഴ്ത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ട ദിവ്യ എസ് അയ്യർ ഐഎഎസിനെതിരേ പരാതി നൽകി യൂത്ത് കോൺഗ്രസ്. ദിവ്യ സർവീസ് ചട്ടം ലംഘിച്ചതായാണ് പരാതി. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
ദിവ്യ എസ്. അയ്യർ നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് മുൻപോട്ട് പോകുകയാണെന്നാണ് നിലവിലെ നീക്കം വ്യക്തമാക്കുന്നത്. രാഷ്ട്രീയ നിക്ഷ്പക്ഷത പുലർത്തുക എന്ന ചട്ടം ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും പരാതിയുമായി മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹൻ പറഞ്ഞു. ദിവ്യ, 1962-ലെ സർവീസ് ചട്ടം ലംഘിച്ചുവെന്നാണ് പരാതിയിലെ ആരോപണം. കെ.കെ. രാഗേഷിനെ പ്രശംസിച്ചു കൊണ്ടുള്ള പോസ്റ്റ് മാത്രമല്ല, ഇതിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം പ്രശംസിച്ചും ദിവ്യ രംഗത്തെത്തിയിരുന്നു. എന്നാൽ അന്നൊന്നും യൂത്ത് കോൺഗ്രസ് പരാതിയുമായി നീങ്ങിയിരുന്നില്ല. എന്നാൽ ഇപ്പോൾ പരാതിയുമായി മുൻപോട്ട് പോകാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments