ഗുരുവായൂർ: പീഡാസഹനത്തിന്‍റെ ഓര്‍മയില്‍ കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ദുഃഖ വെളളി ആചരിച്ചു. പീഡാനുഭവ ചരിത്രം, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന , കുരിശ് ചായ്ക്കൽ എന്നീ ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി റവ.ഫാ.തോമസ് ഊക്കൻ മുഖ്യ കാർമ്മികത്വം വഹിച്ചു. ഉച്ചക്ക് 1 മണിക്ക് പുത്തർ പാന പാരായണ മത്സരം നടന്നു. 3 മണിക്ക് കരുണ കൊന്ത. തുടർന്ന് കുരിശിന്റെ വഴി തമ്പുരാർ പടി, മമ്മിയൂർ, പുന്നത്തൂർ റോഡ് വഴി പള്ളിയിലേക്ക് നടന്ന പരിഹാര പ്രദക്ഷണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. റവ.ഫാ.ബിജു പനങ്കുളം സമാപന സന്ദേശം നൽകി. ദുഃഖശനി രാവിലെ ദിവ്യബലിക്ക് ശേഷം പുതുജലം ആശീർവദിച്ച് നൽകും. പ്രസ്തുത ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ പോളി കെ.പി, സെബി താണിക്കൽ,ബാബു വി.കെ,ഡേവിസ് സി.കെ, കുടുംബ കൂട്ടായ്മ കൺവീനർ ബിജു മുട്ടത്ത്, പി.ആർ. ഒ.ജോബ് സി. ആഡ്രൂസ് എന്നിവർ നേതൃത്വം നൽകി.