പുന്നയൂർ: ഭാരതീയ കിസാൻ സംഘ് കുരഞ്ഞിയൂർ പാടത്ത് വിത്തിടൽ ചടങ്ങ് സംഘടിപ്പിച്ചു. ഭാരതീയ കിസാൻ സംഘ് സംസ്ഥാന പ്രസിഡന്റ് ഡോ. അനിൽ വൈദ്യമംഗലത്തിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 2-ന് മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച കാർഷിക നവോത്ഥാന യാത്രയുടെ ഭാഗമായി ഗുരുവായൂരിൽ എത്തിയ യാത്രാംഗങ്ങൾ കുരഞ്ഞിയൂർ പാടശേഖരത്തിലെ കർഷകനായ അർജ്ജുനൻ്റെ പാടത്താണ് വിത്തിടൽ ചടങ്ങ് നടത്തിയത്. കൊടുങ്ങല്ലൂർ ശ്രീ കുറുംബക്കാവ് മുഖ്യ പൂജാരിയായ രവീന്ദ്രനാഥ് അടികൾ വിത്തിടൽ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.
ഭാരതീയ കിസാൻ സംഘ് ദേശീയ വൈസ് പ്രസിഡൻ്റ് ടി പെരുമാൾ, ദേശീയ ജോയിൻ്റ് ഓർഗനൈസിങ് സെക്രട്ടറി ഗജേന്ദ്ര സിംഗ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വാക്കറ്റ് രതീഷ് ഗോപാലൻ, സ്റ്റേറ്റ് സെക്രട്ടറി പി സുകുമാരൻ, സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി പി മുരളീധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സംസ്ഥാന വനിത അധ്യക്ഷ വത്സല കുമാരി, ജില്ല കമ്മറ്റി അധ്യക്ഷ കോമളം, സെക്രട്ടറി കൃഷ്ണൻകുട്ടി, ജില്ല കമ്മറ്റി മെമ്പർ അർജുനൻ എടക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.